വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടു നല്‍കിയതില്‍ ഐ ഗ്രൂപ്പില്‍ കലാപം; നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു

വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടു നല്‍കിയതില്‍ ഐ ഗ്രൂപ്പില്‍ കലാപം രൂക്ഷമാക്കുന്നു. ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ യോഗത്തില്‍ പങ്കെടുത്തു.
കോഴിക്കോട് വെസ്റ്റ്ഹില്ലിലെ യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. കേരളത്തിലെ ഐ ഗ്രൂപ്പ് നേതൃത്വത്തിന് നട്ടെല്ലില്ലെന്ന് മുന്‍ ഡിസിസി പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ വി ബീരാന്‍ക്കുട്ടി കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് കഴിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വളരെ നിരാശരാണ്. വയനാട്ടിലെ സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ നടത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നും ബീരാന്‍കുട്ടി പറഞ്ഞു.
കാലങ്ങളായി ഗ്രൂപ്പ് കൈവശം വച്ചു പോരുന്ന വയനാട് സീറ്റ് നഷ്ടപ്പെട്ടതിനെപ്പറ്റി ഗ്രൂപ്പ് നേതൃത്വം വിശദീകരണം നല്‍കണമെന്നാണ് പ്രവര്‍ത്തകരും നേതാക്കളും പറയുന്നത്. എ ഗ്രൂപ്പുകാരനും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ ടി സിദ്ധീഖ് വയനാട് സീറ്റില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് ലഭിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നതായാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here