പുതിയ ആപ്പിൾ എയർപോഡുകൾ എത്തി

ആപ്പിളിന്റെ രണ്ടാം തലമുറ എയർ പോഡുകൾ പുറത്തിറക്കി. ഇന്ത്യയുൾപ്പെടെ എല്ലാ വിപണിയിലും പുതിയ എയർപോഡുകൾ ലഭ്യമാവും. ഇന്ത്യയിൽ 14,900 രൂപയാണ് വില. എന്നാൽ വയർലെസ് ചാർജിങ് സൗകര്യമുള്ള പതിപ്പിന് 18,900 രൂപയാണ് വില. ആഴ്ചകൾക്കുള്ളിൽ തന്നെ എയർപോഡുകൾ വിപണിയിലെത്തും.

ഒന്നാം തലമുറ എയർപോഡിനേക്കാൾ അതിവേഗ പെർഫോമൻസ് ഉറപ്പുനൽകുന്ന എച്ച് വൺ ചിപ്പ് ആണ് പുതിയ എയർപോഡിൽ ഉപയോഗിച്ചിട്ടുള്ളത്. വയർലെസ് ചാർജിങ് കേസ് സൗകര്യവും ഈ വർഷമാണ് അവതരിപ്പിക്കുന്നത്.

Read Also : ഐഫോണിൽ തകരാറുണ്ട്; തുറന്ന് സമ്മതിച്ച് ആപ്പിൾ അധികൃതർ

ഒന്നാം തലമുറ എയർപോഡുകൾക്കും ഈ വയർലെസ് ചാർജിങ് കേസ് ഉപയോഗിക്കാം. 7500 രൂപയാണ് ഇതിന്റെ വില.

വയർലെസ് ചാർജ് കേസിനെ കൂടാതെ സ്റ്റാർന്റേഡ് ചാർജിങ് കേസ് ആണ് എയർപോഡിനുള്ളത്. ചാർജ് സ്റ്റാറ്റസ് കാണിക്കുന്നതിനുള്ള എൽഡി ലൈറ്റ് സംവിധാനം ഇതിലുണ്ട്. നിലവിൽ എയർപോഡ് ഉപയോഗിക്കുന്നവർക്ക് വയർലെസ് ചാർജിങ് കേസുകൾ മാത്രമായി വാങ്ങുകയും ചെയ്യാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top