Advertisement

മാരാമണ്ണിൽ അറുപതുകാരൻ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

March 24, 2019
1 minute Read

പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽ അറുപതുകാരനെ പമ്പയാറിന്റെ തീരത്തുള്ള വഴിയരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സൂര്യാതപമെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ശരീരത്തിലെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് വിശദമാക്കി.

ഇന്ന് തിരുവനന്തപുരത്തും കണ്ണൂരിലുമായി രണ്ട് പേർ മരിച്ചിരുന്നു. കാടൻ വീട്ടിൽ നാരായണനെയാണ് കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരുണാകരനാണ് തിരുവനന്തപുരത്ത് മരിച്ചത്. ആദ്യം സൂര്യാഘാതമാണ് മരണകാരണമെന്ന് വിലയിരുത്തിയിരുന്നെങ്കിലും കണ്ണൂരിലേത് സൂര്യാഘാതം കാരണമുള്ള മരണമല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.

Read Also : സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. സൂര്യാഘാതമാണ് ഇയാളുടെ മരണകാരണമെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. ശരീരത്തിൽ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് നാരായണൻറെ മൃതദേഹം ഇന്നുച്ചയ്ക്ക് കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടായ നാരായണൻ വെയിലിൽ തളർന്നു വീണ ശേഷം പൊള്ളൽ ഏറ്റുവെന്നാണ് ഇപ്പോഴത്തെ നിഗമനം. ടിബി രോഗി കൂടിയായിരുന്നു നാരായണൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top