രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന പക്ഷം ബിഡിജെഎസിനു നല്‍കിയ സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ബിജെപി
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ബിജെപി. ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. ബിഡിജെഎസില്‍ നിന്നും ആന്റോ അഗസ്റ്റിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരരംഗത്തുള്ളത്. എന്നാല്‍ രാഹുല്‍ ഗാന്ധി എത്തുന്ന പക്ഷം ശക്തമായ മത്സരം നല്‍കണമെന്ന അഭിപ്രായമാണ് ബിജെപി നേതൃത്വത്തിനുള്ളത്.
Read also: രാഹുല്‍ ഗാന്ധി സമ്മതം മൂളി; വയനാട്ടില്‍ മത്സരിക്കും
സീറ്റ് ബിഡിജെഎസില്‍ നിന്നും ഏറ്റെടുത്ത് സംസ്ഥാന ദേശീയ നേതാക്കള്‍ ആരെയെങ്കിലും കളത്തിലിറക്കാനാണ് നീക്കം. വയനാട് സീറ്റില്‍ മാറ്റം വരുത്തുന്നത് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിക്കഴിഞ്ഞു. ബിഡിജെഎസിനു നല്‍കിയ സീറ്റാണ് വയനാട്. അവരുമായി ആലോചിച്ചതിനു ശേഷം മാത്രമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, വയനാട്ടില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്ന് സിപിഐഎം വ്യക്തമാക്കി. ബിജെപിയല്ല ഇടതുപക്ഷമാണ് മുഖ്യപ്രതിപക്ഷം എന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് സിപിഐഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് തീരുമാനത്തിന് പിന്നിലെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here