Advertisement

കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു

March 24, 2019
1 minute Read

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു. കുമ്പള ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്ത് താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മകള്‍ മര്‍വക്കാണ് സൂര്യതാപം ഏറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം. തിരുവനന്തപുരത്തും കണ്ണൂരുമാണ് രണ്ട് പേര്‍ മരിച്ചത്. പാറശാല ഐര സ്വദേശി കരുണാകരന്‍ (43) ആണ് മരിച്ച ഒരാള്‍. ഇദ്ദേഹത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ സൂര്യാഘാതമേറ്റതിന് സമാനമായ പാടുകളുണ്ട്. ഹൃദയാഘാതമാണോ മരണകാരണമെന്നും സംശയിക്കുന്നു. കരുണാകരന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

Read more: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

കണ്ണൂര്‍ മാതമംഗലം വെള്ളോറയിലാണ് മറ്റൊരു മരണം സംഭവിച്ചിരിക്കുന്നത്. കാടന്‍ വീട്ടില്‍ നാരായണന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാലില്‍ പൊള്ളലേറ്റതിന് സമാനമായ പാടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top