Advertisement

കാസര്‍ഗോഡ് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

March 8, 2025
1 minute Read
sunburn

കാസര്‍ഗോഡ് ചീമേനിയില്‍ സൂര്യാഘാതമേറ്റ് കുഴഞ്ഞ് വീണ് വയോധികന്‍ മരിച്ചു. വലിയപൊയില്‍ നാടാച്ചേരിയിലെ മടിയന്‍ കണ്ണനാണ് (92) മരണപ്പെട്ടത്. വീട്ടിലെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പകല്‍ 2.30 ഓടെയാണ് വീട്ടുപറമ്പില്‍ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാഘാതമേറ്റ പൊള്ളലുമുണ്ട്. ഭാര്യ: വല്ലയില്‍ നാരായണി. മക്കള്‍: സുകുമാരന്‍, രമണി, ഉണ്ണികൃഷ്ണന്‍ (അസി. ലേബര്‍ ഓഫിസ,് കാഞ്ഞങ്ങാട്). മരുമക്കള്‍: ജയലക്ഷ്മി, സുജാത, സുകുമാരന്‍, സഹോദരി: പരേതയായ മാണി.

Story Highlights : man dies of sunstroke in Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top