പകൽ സമയത്ത് കറന്റ് പോയി! കല്ല് ഉപയോഗിച്ച് സബ് എഞ്ചിനീയറുടെ മുഖത്ത് കുത്തി; കാസർഗോഡ് KSEB ജീവനക്കാർക്ക് മർദ്ദനം

കാസർഗോഡ് പടന്നക്കാട് കെഎസ്ഇബി ജീവനക്കാർക്ക് മർദ്ദനം. മൂന്ന് പേർ അറസ്റ്റിൽ. പടന്നക്കാട് സെക്ഷനിലെ സബ് എൻജിനീയർ ശശി, ഓവർസിയർ ശ്രീജിത്ത്, ലൈൻമാൻമാരായ അശോകൻ , പവിത്രൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. പകൽ സമയത്ത് കറന്റ് പോയത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം.
പ്രതികൾ കല്ല് ഉപയോഗിച്ച് സബ് എഞ്ചിനീയറുടെ മുഖത്ത് കുത്തി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ ദിനൂപ്, സുമിത്ത്, ഷാജി എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വൈദ്യുത ലൈൻ തകരാർ പരിഹരിക്കുന്നതിനിടെയാണ് മർദ്ദനം. ചുവന്ന ട്രവേര കാറിൽ എത്തിയ പ്രതികൾ KSEB ജീവനക്കാരെ മർദിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരുമായും പ്രതികൾ സംഘർഷത്തിൽ ഏർപ്പെട്ടു. പൊലീസ് എത്തി ബലം പ്രയോഗിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്ക് മേൽ ചുമത്തി.
Story Highlights : KSEB Employees attacked in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here