വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. വയല്‍ക്കിളികളില്‍നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പിന്‍മാറ്റം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുരേഷ് കീഴാറ്റൂര്‍ പ്രഖ്യാപിച്ചിരുന്നു. വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയോടെ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. പാരിസ്ഥിതിക പോരാട്ടത്തിന് ഒരു വോട്ടെന്ന മുദ്രാവാക്യമുയര്‍ത്തി വോട്ടു തേടാനായിരുന്നു തീരുമാനിച്ചിരുന്നത്. പാരിസ്ഥിതിക വിഷയങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ നിലപാടുകള്‍ക്കെതിരെ പ്രചാരണം നടത്താനും ലക്ഷ്യമിട്ടിരുന്നു.
Read more: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരിക്കും
കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ ശക്തമായി സമരം ചെയ്തിരുന്നു. എന്നാല്‍ വയലിലൂടെ തന്നെ റോഡ് നിര്‍മ്മിക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here