Advertisement

മദീനയിൽ പ്രവാചകന്റെ ഖബറിടം സന്ദർശിക്കാൻ സ്ത്രീകൾക്കുള്ള സമയത്തിൽ മാറ്റം വരുത്തി

March 24, 2019
1 minute Read

മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവാചകൻറെ ഖബറിടം സന്ദർശിക്കാൻ സ്ത്രീകൾക്കുള്ള സമയത്തിൽ മാറ്റം വരുത്തി. രാവിലെയും രാത്രിയുമാണ് പുതുക്കിയ സമയം. വനിതാ തീർഥാടകർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.

ഹറംകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പ്രഭാത നിസ്‌കാരം കഴിഞ്ഞത് മുതൽ ഉച്ചയ്ക്ക് ളുഹുർ നിസ്‌കാരത്തിനു ഒരു മണിക്കൂർ മുമ്പ് വരെയും, രാത്രി ഇഷാ നിസ്‌കാരം കഴിഞ്ഞ് പുലർച്ചെ പ്രഭാത നിസ്‌കാരത്തിനു ഒരു മണിക്കൂർ മുമ്പ് വരെയുമാണ് പുതിയ സമയം.

Read Also : വഴി തെറ്റുന്ന ഹജ്ജ് ഉംറ തീർത്ഥാടകരെ കണ്ടെത്താൻ മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു

നേരത്തെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിരുന്നു സ്ത്രീകൾക്ക് ഖബറിടവും അനുബന്ധിച്ചുള്ള റൌളയും സന്ദർശിക്കാൻ അനുമതി ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സന്ദർശനം ഒഴിവാക്കി രാത്രി കൂടുതൽ സമയം അനുവദിച്ചു കൊണ്ടാണ് പുതിയ സമയക്രമം. പരീക്ഷണാർത്ഥം അഞ്ചു ദിവസം ഈ സമയക്രമം അനുസരിച്ചായിരുക്കും സ്ത്രീകളുടെ സന്ദർശനം.

രാത്രി കൂടുതൽ സമയം സന്ദർശനത്തിനു അവസരം ലഭിക്കുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൂടുതൽ സൗകര്യപ്രദമാകും എന്നാണ് പ്രതീക്ഷ. സ്ത്രീകൾക്ക് പ്രാർഥിക്കാൻ മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top