സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം. തിരുവനന്തപുരം പാറശാലയിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരിച്ച കരുണാകരന്‍

ഐര സ്വദേശി കരുണാകരന്‍ (43) ആണ് മരിച്ചത്. ഇദ്ദേഹത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ സൂര്യാഘാതമേറ്റതിന് സമാനമായ പാടുകളുണ്ട്. ഹൃദയാഘാതമാണോ മരണകാരണമെന്നും സംശയിക്കുന്നു. കരുണാകരന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

മരിച്ച നാരായണന്‍

കണ്ണൂര്‍ മാതമംഗലം വെള്ളോറയിലാണ് മറ്റൊരു മരണം സംഭവിച്ചിരിക്കുന്നത്. കാടന്‍ വീട്ടില്‍ നാരായണന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാലില്‍ പൊള്ളലേറ്റതിന് സമാനമായ പാടുകളുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More