Advertisement

കോട്ടയത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മകന്‍ പൊലീസ് കസ്റ്റഡിയില്‍

March 24, 2019
1 minute Read

കോട്ടയം കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മയാണ് മരിച്ചത്. ചിന്നമ്മയുടെ മകന്‍ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

രാവിലെ 10 മണിയോടെയാണ് കാണക്കാരി വിക്ടര്‍ ജോര്‍ജ് റോഡിലെ വീട്ടുവളപ്പില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. വീടിനു പുറകിലെ വാഴത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്തെത്തിയ കുറവിലങ്ങാട് പൊലീസ് ചിന്നമ്മയുടെ മകന്‍ ബിനു രാജിനെ കസ്റ്റഡിയിലെടുത്തു. നിരവധി തവണ ബിനുരാജ് ചിന്നമ്മയെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സമീപവാസികള്‍ പ്രതികരിച്ചു.

Read also: നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മൃതദേഹത്തിന് സമീപത്തു നിന്ന് കുപ്പിയില്‍ നിറച്ച ദ്രാവകം കണ്ടെടുത്തു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മരണം കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top