Advertisement

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങി

March 25, 2019
Google News 0 minutes Read
israel began airstrike in gaza

ഗാസയിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം തുടങ്ങി. വടക്കൻ ഗാസയിലാണ് ആക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.

ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻ കരുതലുകളെടുക്കാൻ ഗാസ ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസ അതിർത്തിയിൽ 40 കിലോമീറ്റർ പരിധിയിൽ ഇസ്രായേലും സമാനമായ മുന്നറിയിപ്പ് പൗരന്മാർക്ക് നൽകിയിട്ടുണ്ട്.

തെൽഅവീവിൽ ഗാസയിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രഈൽ നീക്കം. ആക്രമണത്തിന് പിന്നിൽ ഹമാസാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here