യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്; ശക്തമായ മഴക്കും സാധ്യത

കാലാവസ്ഥ മാറുന്നതിനോടനുബന്ധിച്ച് യുഎഇയിലെങ്ങും ശക്തമായ പൊടിക്കാറ്റ്. അബുദാബിയിൽ നിരവധി അപകടങ്ങളുമ്ടായി. ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.
കാലാവസ്ഥ മാറുന്നതിനോടനുബന്ധിച്ചു അബുദാബി, അൽ ഐൻ, മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ അറിയിച്ചു.ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് മിക്ക അപകങ്ങളും ഉണ്ടായതെന്നും കൃത്യമായ അകലം പാലിച്ചുവേണം വാഹനം ഓടിക്കാൻ എന്നും അബുദാബി പോലീസിന്റെ അറിയിപ്പിൽ പറയുന്നു.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ഫോട്ടോയോ എടുക്കുന്നത് നിരോധിച്ചുകൊണ്ട് അത്തരക്കാർക്കെതിരെ ശക്തമായ മുന്നറിയിപ്പ് പോലീസ് നൽകിയിട്ടുണ്ട്.
യുഎഇലെങ്ങും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു. തണുപ്പ് ചൂടിന് വഴിമാറുന്നതിന്റെ സൂചനയണ് ഇപ്പോഴുള്ള ഈ കാലാവസ്ഥാമാറ്റമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here