Advertisement

കിരീടം നിലനിര്‍ത്താന്‍ ടീം ഇന്ത്യ; ഏഷ്യ കപ്പിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു

2 hours ago
2 minutes Read
Asia Cup

2025 ഏഷ്യാ കപ്പ് ട്വന്‍ി ട്വന്റി ടൂര്‍ണമെന്റിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) ആണ് മത്സരങ്ങള്‍. 2023 ല്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. ശ്രീലങ്കയെ ആയിരുന്നു ഫൈനലില്‍ പരാജയപ്പെടുത്തിയത്. നിലവില്‍ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമായിരിക്കും പുറത്തെടുക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയും പാകിസ്ഥാനും ഏഷ്യകപ്പില്‍ വീണ്ടും നേര്‍ക്കുനേര്‍ വരും. 2016, 2021, 2024 വര്‍ഷങ്ങളില്‍ മൂന്ന് ടി20 ലോകകപ്പ് പതിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഏഷ്യാ കപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ടീമായിരിക്കും ഒമാന്‍ ഗ്രൂപ്പുകള്‍, മത്സര ഷെഡ്യൂള്‍, സമയം, വേദി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതാ.

ലീഗ് ഘട്ടം മത്സര സമയവും വേദിയും

സെപ്റ്റംബര്‍ ഒന്‍പത്: അഫ്ഗാനിസ്ഥാന്‍-ഹോങ്കോംഗ് -വൈകുന്നേരം 7.30 അബുദാബിയ്‌ലേ

സെപ്റ്റംബര്‍ 10: ഇന്ത്യ-യുഎഇ വൈകുന്നേരം 7.30ന് ദുബായ്

സെപ്റ്റംബര്‍ 11: ബംഗ്ലാദേശ്-ഹോങ്കോംഗ് വൈകുന്നേരം 7.30 അബുദാബി

സെപ്റ്റംബര്‍ 12: പാകിസ്ഥാന്‍-ഒമാന്‍ വൈകുന്നേരം 7.30 ദുബായ്

സെപ്റ്റംബര്‍ 13: ബംഗ്ലാദേശ് ്‌ െശ്രീലങ്ക വൈകുന്നേരം 7.30 അബുദാബി

സെപ്റ്റംബര്‍ 14: ഇന്ത്യ-പാകിസ്ഥാന്‍ വൈകുന്നേരം 7.30 ദുബായ്

സെപ്റ്റംബര്‍ 15: യുഎഇ-ഒമാന്‍ വൈകുന്നേരം 5.30 അബുദാബി

സെപ്റ്റംബര്‍ 15: ശ്രീലങ്ക-ഹോങ്കോംഗ് വൈകുന്നേരം 7.30 ദുബായ്

സെപ്റ്റംബര്‍ 16: ബംഗ്ലാദേശ് ്‌ െഅഫ്ഗാനിസ്ഥാന്‍ വൈകുന്നേരം 7.30 അബുദാബി

സെപ്റ്റംബര്‍ 17: പാകിസ്ഥാന്‍-യുഎഇ വൈകുന്നേരം 7.30 ദുബായ്

സെപ്റ്റംബര്‍ 18: ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ വൈകുന്നേരം 7.30 അബുദാബി

സെപ്റ്റംബര്‍ 19: ഇന്ത്യ-ഒമാന്‍ വൈകുന്നേരം 7.30 അബുദാബി

സെപ്റ്റംബര്‍ 20 മുതല്‍ നോക് ഔട്ട് മത്സരങ്ങള്‍ ആരംഭിക്കും.

Story Highlights: Asia Cup 2025: Check Full Schedule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top