Advertisement

‘ടിവികെ സമ്മേളനത്തിനിടെ വിജയ്‌യുടെ ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, ഞാന്‍ നെഞ്ചിടിച്ച് വീണു’; പരാതിയുമായി യുവാവ്

2 hours ago
3 minutes Read
got injured after Vijay's bouncers threw me from ramp says young man

തമിഴക വെട്രിക് കഴകത്തിന്റെ മധുരൈ സമ്മേളനത്തിനിടെ വിജയ്‌യുടെ ബൗണ്‍സര്‍മാര്‍ തന്നെ കയ്യേറ്റം ചെയ്തതായി യുവാവിന്റെ പരാതി. തന്നെ ബൗണ്‍സേഴ്‌സ് റാംപില്‍ നിന്ന് വലിച്ചെറിഞ്ഞെന്നും തനിക്ക് പരുക്കേറ്റെന്നും പേരാമ്പലൂര്‍ സ്വദേശി ശരത്കുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വിജയ് ടിവികെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയില്‍ ശരത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ റാംപില്‍ കയറിയപ്പോള്‍ ആയിരുന്നു സംഭവം. പരിപാടിക്കിടയില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരോട് ബൗണ്‍സേഴ്‌സ് ഇങ്ങനെ പെരുമാറിയിരുന്നു. (got injured after Vijay’s bouncers threw me from ramp says young man)

ശരത്കുമാറിനെ ബൗണ്‍സേഴ്‌സ് ചേര്‍ന്ന് എടുത്തുയര്‍ത്തി നീക്കുന്നതും താഴേക്ക് എറിയുന്നതും പിന്നീട് പുറത്തുവന്ന വിഡിയോകളിലും വ്യക്തമായിരുന്നു. താന്‍ നെഞ്ചിടിച്ചാണ് താഴേക്ക് വീണതെന്നും പരുക്കേറ്റെന്നും ശരത് കുമാര്‍ പരാതിയില്‍ പറയുന്നു. വിജയ്‌യുടെ കണ്‍മുന്നില്‍ ഇതെല്ലാം നടന്നിട്ടും താരം ബൗണ്‍സേഴ്‌സിനെ തടയാത്തതില്‍ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Read Also: ആര്യനാട് പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യ: പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി കേസെടുക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് കോണ്‍ഗ്രസ്

സംഭവത്തില്‍ വിജയ്‌യുടെ ബൗണ്‍സേഴ്‌സിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശരത് കുമാറിന്റെ അമ്മയും രംഗത്തെത്തി. വിഡിയോ കണ്ട് താന്‍ നടുങ്ങിപ്പോയെന്നും തന്റെ മകന്‍ മരിച്ചുപോയിരുന്നെങ്കില്‍ ആര് ഉത്തരം പറയുമെന്നും ശരത് കുമാറിന്റെ മാതാവ് ചോദിച്ചു. പെറ്റമ്മയ്‌ക്കേ ആ നോവ് മനസിലാകൂവെന്നും അവിടെ കൂടെനിന്ന വിജയ് ഫാന്‍സും ബൗണ്‍സേഴ്‌സും പരുക്കേറ്റ തന്റെ മകന്റെ സുരക്ഷയെക്കുറിച്ച് ചിന്തിച്ചുപോലുമില്ലെന്നും മാതാവ് തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ വിജയ് പ്രതികരിച്ചിട്ടില്ല.

Story Highlights : got injured after Vijay’s bouncers threw me from ramp says young man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top