ആര്യനാട് പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യ: പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി കേസെടുക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയുടെ ആത്മഹത്യയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി നാലുപേര്‍ക്ക് എതിരെ കേസെടുക്കാമെന്ന് ഉറപ്പു ലഭിച്ചതായി കോണ്‍ഗ്രസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്യനാട് ജങ്ഷനിലും പൊലീസ് സ്റ്റേഷന് മുന്നിലും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ( congress protest in aryanad panchayat member’s death)
ഇന്ന് രാവിലെയാണ് ആസിഡ് കുടിച്ച് ശ്രീജ ജീവനൊടുക്കിയത്. ശ്രീജയുടെ സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ശ്രീജ ജീവനൊടുക്കിയത് സിപിഐഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ മനംനൊന്താണെന്ന് ആരോപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തിയത്.
Read Also: അടഞ്ഞ അധ്യായം? ദാറ്റ്‌സ് ആള്‍?; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം
ശ്രീജയുടെ മരണത്തിന്റെ ഉത്തരവാദികള്‍ക്ക് എതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്യനാട് ജങ്ഷനിലും പോലീസ് സ്റ്റേഷന് മുന്നിലും മൃതദഹേവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ശ്രീജയുടെ മരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍, ഷിജി കേശവന്‍ (മുന്‍ വാര്‍ഡ് മെമ്പര്‍), മഹേഷ് (ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റി മെമ്പര്‍),സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ സുനിത എന്നിവര്‍ക്കെതിരെയാണ് കേസ്.
Story Highlights : congress protest in aryanad panchayat member’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here