Advertisement

തേജ സജ്ജയുടെ ‘മിറൈ’ തിയറ്ററുകളിലേക്ക്

2 hours ago
2 minutes Read
mirai

തേജ സജ്ജ യുടെ ‘മിറൈ’ സെപ്റ്റംബർ 12 ന് തീയറ്ററുകളിലെത്തും. ഓഗസ്റ് 28 ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിടും. സുജിത് കുമാർ കൊള്ളി, വിവേക് കുച്ചിഭോട്ല, കൃതി പ്രസാദ്, ടി ജി വിശ്വ പ്രസാദ്, ഗൗതം റെഡ്‌ഡി എന്നിവർ ചേർന്ന് ‘പീപ്പിൾ മീഡിയ ഫാക്ടറി’ യുടെ ബാനറിൽ നിർമിക്കുന്ന സിനിമയാണ് ‘മിറൈ’.

സൂപ്പർ ഹീറോ യോദ്ധാവായി സിനിമ ആസ്വാദകരെയും ആരാധകരെയും വിസ്മയിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന തേജ സജ്ജയുടെ ഈ ധീര കഥാപാത്രത്തിന് മേലുള്ള പ്രതീക്ഷകൾ ചെറുതൊന്നും അല്ല. ഈ പാൻ ഇന്ത്യൻ സൂപ്പർഹീറോ ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് ഖട്ടമാനേനി ആണ്. സംവിധായകൻ തന്നെ ആണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി യുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റിഥിക നായക് നായിക .ശ്രിയ സരൺ, ജയറാം, ജഗപതി ബാബു എന്നിവരും പ്രധാന റോളുകളിൽ വരുന്നുണ്ട്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗൗര ഹരി ആണ്. മണിബാബു കരണം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

Story Highlights : Teja Sajja’s ‘Mirai’ hits theaters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top