Advertisement

ഹൃദു ഹാറൂണും പ്രീതി മുകുന്ദനും ഒന്നിക്കുന്ന ‘മേനേ പ്യാര്‍കിയ’ 29ന് തിയേറ്ററിലേക്ക്

2 hours ago
4 minutes Read
Maine Pyar Kiya movie release on august 29

ഓണം റിലീസായി തീയറ്ററുകളില്‍ എത്തുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന റൊമാന്റിക്ക് ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് 29 നു തിയേറ്ററുകളിലേക്ക്. ആരാധകരുടെ മനസ്സ് കീഴടക്കിയ തെലുങ്ക് താരം പ്രീതി മുകുന്ദനും ‘ആള്‍ വി ഇമേജിന്‍ ആസ് ലൈറ്റ് ‘ എന്ന സിനിയിലെ പ്രകടനത്തിനു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ നേടി ഹൃദു ഹാറൂണും ഒന്നിക്കുന്ന ചിത്രമാണ് ‘മേനേ പ്യാര്‍ കിയ’ . സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യ റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലെര്‍ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമയാണ്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്‌സര്‍ ദീന,ജീവിന്‍ റെക്‌സ,ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. (Maine Pyar Kiya movie release on august 29)

തെലുങ്ക് ആരാധകരുടെ മനസ്സ് കീഴടക്കിയ ശേഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് പ്രീതി മുകുന്ദന്‍. സിനിമയിലാണ് പ്രീതി ആദ്യമായി മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മുറ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഹൃദു ഹറൂണിന്റെ പാര്‍ട്ണറായാണ് പ്രീതി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തെലുങ്ക് സിനിമകളിലെ പ്രകടനശൈലിയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച പ്രീതിക്ക് മികച്ച ആരാധക ശ്രദ്ധ ലഭിച്ചിരുന്നു. ‘ഓം ഭീം ബുഷ്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തുടക്കം കുറിച്ച താരം പിന്നീട് ഒട്ടേറേ പരസ്യ ചിത്രങ്ങളിലൂടെ മുഖമാകുകയും ചെയ്തു. മനോഹരമായ അഭിനയ രീതിയും സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് മികച്ച നടിയെന്ന പേര് സമ്പാദിച്ച താരം
ത്രില്ലറിനും റൊമാന്‍സിനും പ്രാധാന്യം നല്‍കുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായാണ് എത്തുന്നത്.

Read Also: അടഞ്ഞ അധ്യായം? ദാറ്റ്‌സ് ആള്‍?; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം

തനത് അഭിനയത്തിലൂടെയും ഭാവ പ്രകടനങ്ങളിലൂടെയും മലയാള സിനിമയിലെ പ്രേക്ഷകരുടെ മനസ്സില്‍ ഒരിടം ഉറപ്പിക്കാന്‍ പ്രീതിക്ക് സാധികുമോ എന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലയാളി ആസ്വാദകര്‍. ‘ആള്‍ വി ഇമേജിന്‍ ആസ് ലൈറ്റ് ‘ എന്ന സിനിയിലെ പ്രകടനത്തിനു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ നേടി അതെ സമയം ഹൃദു ഹാറൂണ്‍ മലയാളത്തിലേക്ക് പ്രത്യക്ഷപ്പെടുന്നത് ‘മുറ’ എന്ന സിനിമയിലൂടെയാണ്. സന്തോഷ് ശിവന്റെ മുംബൈക്കാര്‍, ബ്രിന്ദ മാസ്റ്ററുടെ തഗ്സ്, ആമസോണിലെ ക്രാഷ് കോഴ്സ് തുടങ്ങിയവയിലൂടെ നാഷണല്‍ ലെവലില്‍ ശ്രദ്ധ നേടിയ ഹൃദു മലയാളിയാണെന്ന് പലര്‍ക്കും അറിയില്ല. തിരുവനന്തപുരം സ്വദേശിയായ താരത്തിന്റെ ‘മുറ’യിലെ ‘അനന്ദു’ എന്ന കഥാപാത്രം തിയേറ്ററില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു എന്നാല്‍ ഒടിടിയില്‍ ചിത്രം വമ്പന്‍ ഹിറ്റ് ആയിരുന്നു.

Story Highlights : Maine Pyar Kiya movie release on august 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top