ഇന്നത്തെ പ്രധാന വാർത്തകൾ ( 25-03-2019)

കോൺഗ്രസ്സിന്റെ പത്താം സ്ഥാനാർഥി പട്ടിക പുറത്ത്
കോൺഗ്രസ്സിന്റെ പത്താം സ്ഥാനാർഥി പട്ടിക പുറത്ത് വന്നു. എന്നാൽ പത്താം പട്ടികയിലും വടകരയും വയനാടും ഇല്ല. പശ്ചിമ ബംഗാളിലെ 25 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിൽ ഒരു സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുളള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജികള്‍ തള്ളി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈകോടതി നടപടിയിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും നിശ്ചിത വരുമാനം ഉറപ്പ് വരുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പട്ടികയിലെ പ്രധാന പദ്ധതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ രാജി വച്ചു
ജെറ്റ് എയർവേസ് കമ്പനിയുടെ സ്ഥാപകകനും പ്രമോട്ടറുമായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ബോർഡ് അംഗത്വം രാജി വെച്ചു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റാനുള്ള പദ്ധതികള്‍ ചർച്ച ചെയ്യാന്‍ വിളിച്ച് ചേർത്ത ബോർഡ് യോഗത്തില്‍ വെച്ചാണ് രാജി പ്രഖ്യാപനം. കമ്പനി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മറ്റ് ബോർഡ് അംഗങ്ങള്‍ ഗോയലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഫോർട്ട് കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോർട്ട്
ഫോർട്ട് കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോർട്ട്. പ്രദേശത്ത് ജൂതന്മാരുള്ളതുകൊണ്ടാണ് ഭീകരാക്രമണ ഭീഷണി. രാജ്യത്തെ ജൂത മേഘലയിലെല്ലാം ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പ്രദേശങ്ങളിൽ കർശന സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി
സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി. ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. പകല്‍ പതിനൊന്നു മണിക്കും മൂന്നു മണിക്കും ഇടയില്‍ വെയില്‍ കൊള്ളരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here