കനയ്യകുമാറിനെതിരെ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായില്‍ കനയ്യകുമാറിനെതിരെ മത്സരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. അഞ്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗിരിരാജ് സിംഗിനെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. നവാദ സീറ്റ് മാറ്റി തനിക്ക് ബെഗുസാരായ് തരണം എന്ന് ഒരിക്കലും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് ഗിരിരാജ് സിങ് എബിപി ന്യൂസിനോട് പറഞ്ഞു. താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ നവാദയിലെ ജനങ്ങള്‍ ചോദ്യം ചെയ്താല്‍ മാത്രമേ മണ്ഡലം മാറുന്ന കാര്യം ആലോചിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ബെഗുസാരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍ജെഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങിയിരുന്നു. ഇടതുപാര്‍ട്ടികളായ സിപിഐഎമ്മിനും സിപിഐയ്ക്കും ആര്‍ജെഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല.
മണ്ഡലത്തിലെ നിര്‍ണായക സ്വാധീനശക്തിയായ കനയ്യയുടെ ഭൂമിഹാര്‍ സമുദായം ഗിരിരാജ് സിംഗിനെയായിരിക്കും പിന്തുണക്കുക എന്നായിരുന്നു ആര്‍ജെഡിയുടെ വിലയിരുത്തല്‍. ഗിരിരാജ് സിംഗിനെ നേരിടാന്‍ കനയ്യയ്ക്ക് കഴിയില്ല എന്നും ആര്‍ജെഡി വിലയിരുത്തിയിരുന്നു. മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലമായിരിക്കും ബെഗുസാരായ് എന്നും ആര്‍ജെഡി പറയുന്ന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here