എം.എം മണി ബ്ലാക്ക് മണിയെന്ന് പീതാംബരക്കുറുപ്പ്; കക്ഷിക്ക് ‘ബാക്ക്’ ആണ് പഥ്യമെന്ന് തിരിച്ചടിച്ച് മണി

മന്ത്രി എം.എം മണിയെ ബ്ലാക്ക് മണിയെന്ന് വിളിച്ച് കോൺഗ്രസ് നേതാവ് എൻ പീതാംബരക്കുറുപ്പിന്റെ പ്രസംഗം. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ കാരണക്കാരൻ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമർശം. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് പീതാംബരക്കുറുപ്പ് മണിയെ ആക്ഷേപിച്ചത്.ഇതിനിടെ ഫെയ്‌സ് ബുക്കിൽ തിരിച്ചടിച്ച് മന്ത്രി എം.എം മണിയും ഉടൻ തന്നെ രംഗത്തെത്തി. കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ലെന്നും ബാക്ക് ആണ് പഥ്യം എന്നുമായിരുന്നു മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

മന്ത്രി മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാകുകയും ചെയ്തു.സിനിമാ താരത്തെ ഒരു ചടങ്ങിനിടെ അപമാനിച്ച വിഷയത്തിൽ നേരത്തെ പീതാംബരക്കുറുപ്പിനെതിരെയുണ്ടായ ആരോപണത്തിന്റെ പശ്ചാത്തലത്തിലുള്ള ട്രോളുകളും ഇതോടെ സജീവമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top