25,000സ്വദേശി വനിതകൾക്ക് തൊഴിലവസരവുമായി സൗദി ടൂറിസം വകുപ്പ്

2020 ആകുമ്പോഴേക്കും സൗദിയില്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ പാകത്തില്‍ ഇരുപത്തി അയ്യായിരം സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതി. സൗദി ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
സൗദി ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വദേശീ വനിതകള്‍ക്ക് ജോലി കണ്ടെത്താനാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. പദ്ധതി പ്രകാരം അടുത്ത വര്ഷം ആകുമ്പോഴേക്കും ഇരുപത്തിയയ്യായിരം സൗദി വനിതകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ പരിശീലനം നല്‍കുമെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു.
ഇതില്‍ ആയിരത്തി നാനൂറും ടൂര്‍ ഗൈഡുകള്‍ ആയിരിക്കും. ഒമ്പതിനായിരം സൗദി വനിതകള്‍ക്ക് ഇതിനകം പരിശീലനം നല്‍കിയതായി വകുപ്പ് പ്രതിനിധി നാസര്‍ അല്‍ നഷ്മി പറഞ്ഞു. 8108 ടൂറിസം ബിരുദധാരികള്‍ നിലവില്‍ സൌദിയില്‍ ഉണ്ട്. ടൂറിസം രംഗത്ത് ജോലി ചെയ്യുന്നവരില്‍ സ്വദേശീ വനിതകളുടെ പ്രാതിനിധ്യം ഇപ്പോള്‍ ഇരുപത്തി രണ്ടു ശതമാനം മാത്രമാണ്. രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന പുതിയ ടൂറിസം പദ്ധതികളില്‍ വനിതകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞയാഴ്ചയയാണ് സൌദിയില്‍ ആദ്യമായി വനിതാ ടൂര്‍ ഗൈഡുകള്‍ക്കുള്ള ലൈസന്‍സ് അനുവദിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here