സണ്ണിലിയോണിന്റെ ഫോട്ടോയുമായി കേരള പോലീസ്; ഏകാഗ്രത നഷ്ടപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളിൽ ഉണ്ടെന്നും അത്തരത്തില്‍ ഒരു ഘടകവും ഏകാഗ്രതയെ സ്വാധീനിക്കരുതെന്നും കാണിച്ച് കേരള പോലീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സണ്ണിലിയോണിന്റെ വലിയ ഹോര്‍ഡിംഗ്സ് വച്ചാണ് കേരളപോലീസിന്റെ ‘മുന്നറിയിപ്പ് പോസ്റ്റ്’. അതിന് താഴെ വന്നിരിക്കുന്ന കമന്റുകളാണ് രസകരം. എപ്പോഴത്തേയും പോലെ കിടിലന്‍ കൗണ്ടറുകളുമായി കേരളപോലീസും രംഗത്തുണ്ട്.
ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളിൽ കാണാൻ കഴിയും. ഒരുനിമിഷത്തെ അശ്രദ്ധ മൂലം നമ്മുക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മെ സ്വാധീനിക്കാൻ പാടില്ല. #keralapolice– എന്നായിരുന്നു പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here