സംസ്ഥാനത്ത് ഇരുനൂറോളം പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യമന്ത്രി

shailaja.

സംസ്ഥാനത്ത് ഇരുനൂറോളം പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാൽ സൂര്യാഘാതം മൂലം ഇതു വരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സൂര്യാഘാതമെന്ന് സംശയിക്കുന്ന മരണങ്ങളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചൂട് തുടരുന്നതോടൊപ്പം പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടരാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതലുകളെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും ഡി.എം.ഒ മാർക്ക് നിർദ്ദേശം നൽകിയതായും കെ കെ ശൈലജ പറഞ്ഞു.

Read Also; അതീവ ജാഗ്രത മുന്നറിയിപ്പ്; സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു

അതേ സമയം കേരളത്തിൽ വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 27 നും 28 നും ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 3 ഡിഗ്രി വരെ ഉയരുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ച് 28 വരെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top