സൗദി ഗസറ്റ് പ്രിന്‍റിംഗ് നിര്‍ത്തുന്നു

സൗദിയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ സൗദി ഗസറ്റ് പ്രിന്‍റിംഗ് നിര്‍ത്തുന്നു. പൂര്‍ണമായും ഓണ്‍ലൈനില്‍ മാത്രമായിരിക്കും ഇനി പത്രം പ്രസിദ്ധീകരിക്കുകയെന്നു മാനേജ്മെന്റ്റ് അറിയിച്ചു. അച്ചടി നിർത്തുന്നതിന്റെ കാരണം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. എഡിറ്റോറിയല്‍ വിഭാഗത്തില്‍ വിദേശികളെ ഒഴിവാക്കി പൂര്‍ണമായും സ്വദേശികളെ നിയമിക്കാന്‍ ചെയര്‍മാന്‍ അബ്ദുള്ള സാലിഹ് കാമില്‍ നിര്‍ദേശം നല്‍കി.
അബ്ദുള്ള സാലിഹ് കാമിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജ്മെന്റ്റ് യോഗമാണ് സുപ്രധാനമായ തീരുമാനം എടുത്തത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇംഗ്ലീഷ് ദിനപത്രമാണ് നാല്‍പ്പത്തിമൂന്നു വര്‍ഷത്തെ പഴക്കമുള്ള സൗദി ഗസറ്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here