Advertisement

ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

March 28, 2019
0 minutes Read

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. ആദ്യദിനം പ്രതിക സമര്‍പ്പിച്ചവരില്‍ പ്രമുഖന്‍ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജാണ്. പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ അകമ്പടിയോടെ എത്തിയാണ് ജോയ്‌സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്.

എസ്‌യുസിഐ സ്ഥാനാര്‍ത്ഥികളും ആദ്യ ദിനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എസ്‌യുസിഐ സ്ഥാനാര്‍ത്ഥി എസ് മിനി പതിനൊന്നു മണിക്ക് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചു.

ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനു നടക്കും. എട്ടു വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. പത്രിക ലഭിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളും പ്രചാരണ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top