കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് അതിപ്രസരം; പാർട്ടി ഏൽപ്പിച്ചാൽ താൻ എന്തും ചെയ്യുമെന്നും കെ.വി തോമസ്

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് അതിപ്രസരമെന്ന് കെ.വി.തോമസ്. വയനാട് സ്ഥാനാർത്ഥി നിർണ്ണയം നീണ്ട് പോകുന്നത് ശരിയല്ല. ഇക്കാര്യം പാർട്ടി വേദിയിൽ ഉന്നയിക്കും. സീറ്റിന്റെ കാര്യത്തിൽ പറഞ്ഞ് പറ്റിച്ചതിൽ വിഷമമുണ്ടെന്നും കെ.വി.തോമസ് കൂട്ടിച്ചേർത്തു. സിറ്റിംഗ് എംപിമാർക്ക് സീറ്റുണ്ടാകുമെന്ന് പറഞ്ഞ ശേഷം അപ്രതീക്ഷിതമായാണ് തന്നെ ഒഴിവാക്കിയത്.

ഇത് തന്നെ ചെറുതായി വിഷമിപ്പിച്ചുവെന്നും കെ.വി.തോമസ് പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പിന്റെ അതിപ്രസരമാണ് ഇപ്പോഴുള്ളത്. ഇക്കാര്യങ്ങളെല്ലാം ബന്ധപ്പെട്ട പാർട്ടി വേദിയിൽ ഉന്നയിക്കും. സീറ്റിന് പകരം തനിക്ക് എന്തെങ്കിലും വേണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി ഏൽപിച്ചാൽ എന്തും ചെയ്യുമെന്നും കെ.വി തോമസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top