ബാലക്കോട്ടില്‍ കൊലപ്പെട്ട ഭീകരരുടെ മൃതദേഹം പാക്കിസ്ഥാന്‍ ഇനിയും എണ്ണി തീര്‍ന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ ഇനിയും എണ്ണി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ ഭീകരരുടെ മൃതദേഹങ്ങള്‍  എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ പ്രതിപക്ഷം ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് തെളിവ് എന്താണെന്നാണ്  ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഒഡീഷയിലെ കൊറാപുത്തിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ബാലാക്കോട്ട് ആക്രമണത്തെ സംശയിക്കുന്നവര്‍ പാക്കിസ്ഥാനെ സഹായിക്കുകയാണ് ചെയ്യുന്നത്. ശത്രുവിന്റെ സ്ഥലത്തു പോയി ആക്രമിച്ചാലും അതിന് ഇവിടുത്തെ ആളുകള്‍ തെളിവ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു.ഇതുവരെ കരയിലും വായുവിലും വെള്ളത്തിലും മാത്രമുണ്ടായിരുന്ന കാവല്‍ ഇന്ത്യ ഇപ്പോള്‍ ബഹിരാകാശത്തും തുടങ്ങിയിരിക്കുകയാണ്. ഇന്ത്യ ബഹിരാകാശ ശക്തിയായി മാറിയപ്പോള്‍ ലോകശ്രദ്ധയാണ് ഇന്ത്യ നേടിയത്. എന്നാല്‍ എല്ലാ നേട്ടങ്ങളെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ ശാസ്ത്രഞ്ജരെയും സൈനികരെയുമാണ് അപമാനിക്കുന്നതെന്നും മോദി ആരോപിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More