‘എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി’

ഈ ഫോട്ടോയ്ക്ക് ‘ലൈറ്റപ്പ്’ ചെയ്തത് ടോവീനോ. അത് എങ്ങനെയെന്നല്ലേ.. ദാ ഇങ്ങനെ..

രണ്ട് ഫോട്ടോയും ഫെയ്സ് ബുക്കില്‍ പങ്ക് വച്ച് ടോവീനോ കുറിച്ചതാണ് ഈ വാര്‍ത്തയുടെ തലക്കെട്ട്.

‘എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി’


ഇന്നലെയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം കാണാന്‍ ഈ താരങ്ങളെല്ലാം ഒരുമിച്ചാണ് കൊച്ചിയിലെ കവിതാ തീയറ്ററില്‍ എത്തിയത്. ചിത്രത്തിന്റെ ആഘോഷുമായി ബന്ധപ്പെട്ട് താരങ്ങളെല്ലാം ഒരുമിച്ച് കൂടിയപ്പോഴാണ് ടോവീനോയുടെ കുസൃതി. മോഹൻലാൽ, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ എന്നിവർ ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ‘ടോവീനോ ലൈറ്റ്’ ബോയ് ആയത്.

മോഹൻലാലിന്റെ മാസ് പെര്‍ഫോമന്‍സിനേയും പൃഥ്വിയുടെ സംവിധാനത്തേയും, മുരളി ഗോപിയുടെ തിരക്കഥയെയുമെല്ലാം വാനോളം പുകഴ്ത്തുകയാണ് ‘ലൂസിഫര്‍ ഫാന്‍സ്’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. മഞ്ജു വാര്യർ , വിവേക് ഒബ്റോയ്, ടൊവിനോ തോമസ് , ഇന്ദ്രജിത്ത് സുകുമാരൻ, കലാഭവൻ ഷാജോൺ , നൈല ഉഷ , നന്ദു , ബൈജു സന്തോഷ് , ബാല,ആദിൽ ഇബ്രാഹിം, ജിജു ജോൺ, വിജയരാഘവൻ, സായി കുമാർ, ബാബുരാജ്, ജോയ് മാത്യു, ശിവജി ഗുരുവായൂർ , ജോൺ വിജയ് , ഫാസിൽ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top