‘ക്ഷണമില്ലാതെ പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സിനെ കുറ്റപെടുത്താന്‍ എന്താണവകാശം?’ പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ക്ഷണമില്ലാതെ പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സിനെ കുറ്റപെടുത്താന്‍ എന്താണവകാശമെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. കോണ്‍ഗ്രസ്സ് ആവശ്യപെട്ടാല്‍ രാജ്യത്തെവിടേയും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക ആവർത്തിച്ചു.

മൂന്ന് ദിവസത്തെ ഉത്തർപ്രദേശ് പ്രചരണങ്ങളുടെ ഭാഗമായി അയോധ്യത്തിലെത്തിയ ശേഷമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. കോണ്‍ഗ്രസ്സ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ജയിക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞുരുന്നു. എന്നാല്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പിറന്നാളിനു ക്ഷണമില്ലാതെ ബിരിയണി കഴിക്കാന്‍ എത്തിയ നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സിനെ കുറ്റുപെടുത്താന്‍ എന്തവകാശമാണുള്ളതെന്ന് പ്രിയങ്ക പരിഹസിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് കർഷക വിരുദ്ധ നടപടികളാണെന്നും പ്രിയങ്ക കുറ്റപെടുത്തി.

Read Also : മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

ഫൈസാബാദില്‍ നിന്ന് അയോധ്യ വരെ 50 കിലോമീറ്റർ ദുരം റോഡ് ഷോ നടത്തിന്നതിനിടെയാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. അയോധ്യയിലെ ഹനുമാൻ ഗഡ്, ബിർള മന്ദിർ ക്ഷേത്രത്തിലും പ്രിയങ്ക ദർശനം നടത്തും. ഉത്തർപ്രദേശിൽ തന്നെ പ്രയാഗ്‌ രാജ് മുതൽ വാരണാസി വരെ ഗംഗാ യാത്രയും പ്രിയങ്ക കഴിഞ ദിവസം നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top