രാഹുൽ വയനാടും പ്രിയങ്ക വാരണാസിയിലും?

രാഹുൽ ഗാന്ധി വയനാടും സഹോജരി പ്രിയങ്കാ ഗാന്ധി വരാണസിയിലും മത്സരിച്ചേക്കുമെന്ന് സൂചന. പ്രിയങ്കയെ വാരാണസിയിൽ ഇറക്കിയാൽ രാഹുൽ സുരക്ഷിത മണ്ഡലം തേടിയെന്ന പ്രചരണത്തെ മറികടക്കാം എന്നാണ് കണക്കുകൂട്ടൽ. പ്രിയങ്ക വരുന്നതോടെ മോദിക്ക് കടുത്ത സമ്മർദം ഉണ്ടാക്കാനാകുമെന്നും വിലയിരുത്തുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്ക് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന.
Read Also : വയനാട്ടില്‍ നിന്ന് രാഹുല്‍ പിന്മാറുന്നതിലെ രാഷ്ട്രീയം
കോൺഗ്രസ്സിന്റെ പതിനെട്ടാം സ്ഥാനാർഥി പട്ടികയാണ് ഇന്നലെ രാത്രി പുറത്ത് വന്നത്. ഇതിനകം 313 സ്ഥാനാർത്ഥികളെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു. പക്ഷേ വയനാടും വടകരയും ഒന്നിലും ഇടം പിടിച്ചില്ല. എപ്പോൾ ഉണ്ടാകും എന്ന ചോദ്യത്തിന് ആർക്കും ഉത്തരവും ഇല്ല. വയാടിന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നതാണ് വടകരയുടെ പ്രഖ്യാപനം നീട്ടുന്നത്. ഇവിടെ കെ മുരളീധരന്റെ സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം ഇല്ല എന്നാണ് ഹൈക്കമാൻഡ് നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാല് വയനാടിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി അന്തിമ നിൽപാട് അറിയിക്കുന്നത് വരെ തീരുമാനം നീളും എന്നും നേതാക്കൾ അറിയിക്കുന്നു.
Read Also : വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടര്‍ച്ചയായ ഏഴാം ദിവസവും അനിശ്ചിതത്വത്തില്‍
ഈ അനിശ്ചിതാവസ്ഥക്കിടയിലും ദക്ഷിണേന്ത്യയിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ രാഹുൽ തയ്യാറാകുന്നില്ല. ഒരു ഹിന്ദി ദിന പത്രത്തിനും വാർത്ത ഏജൻസിയായ പിടിഐക്കും നൽകിയ അഭിമുഖത്തിൽ ആണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. ദക്ഷിണേന്ത്യയിൽ മത്സരിക്കണം എന്ന ആവശ്യം ന്യായം ആണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ രാഹുലിന്റെ വരവിനെ കുറിച്ചുള്ള പ്രതീക്ഷകൾ കൈവിടാതെ നിൽക്കുകയാണ് കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും. വയനാടിന് പുറമെ കർണാടകയിലെ ബിദാറിൽ രാഹുൽ മത്സരിക്കൻ ആലോചിക്കുന്നതായും വിവരമുണ്ട്. ഇവിടത്തെ വിജയ സാധ്യത സംബന്ധിച്ച് വിലയിരുത്തലുകൾ നടക്കുകയാണ് എന്നും കേന്ദ്ര നേതാക്കൾ സൂചിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here