Advertisement

കയ്യില്‍ മീനുമായി നില്‍ക്കുന്ന ഫോട്ടോയുമായി ശശി തരൂര്‍ ഫെയ്‌സ്ബുക്കിൽ

March 30, 2019
Google News 6 minutes Read

മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന ആരോപണം ഉയരുന്നതിനിടെ കയ്യിൽ മീനുമായി നിൽക്കുന്ന ഫോട്ടോ  ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത്‌ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. പുതിയതുറയിൽ ഇന്ന് വൈകീട്ട് മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണചടങ്ങിന്റെ ഫോട്ടോകളാണ് ശശി തരൂർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ശശിതരൂരിന്റെ ഫെയ്‌സ് ബുക്ക് വായിക്കാം

പുതിയതുറയിൽ, ഇന്ന് എന്നത്തേയും പോലെ മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ സ്‌നേഹത്താൽ കീഴടക്കുന്ന സ്വീകരണം . തീരദേശനിവാസികൾ എന്നെ ലാളനയോടെ തോളിലേറ്റിയത് പോലെ വിജയത്തിലേക്ക് ഉയർത്തുമെന്ന് നിസ്സംശയം പറയാം!
#നയിക്കേണ്ടത്_രാഹുൽ_ജയിക്കേണ്ടത്_തരൂർ #തിരുവനന്തപുരത്തിനൊപ്പം_തരൂർ
Overwhelmed by the love of the fishing community in Puthiyathura, which gave me the most rousing reception I have had in recent times. Humbled to stand on the shoulders of my coastal constituents, and I’ve no doubt they will lift me to victory- #VoteForShashiTharoor #VoteForUDF #VoteForUPA
#Thiruvananthapuram

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യ മാർക്കറ്റിലെ സന്ദർശനത്തെക്കുറിച്ചുള്ള ട്വീറ്റിലെ ‘സ്‌ക്വീമിഷ്’ എന്ന പദമാണ് തരൂരിന് വിനയായത്. ‘ഓക്കാനം വരുന്ന’ എന്ന അർത്ഥത്തിലാണ് തരൂർ ഈ പദമുപയോഗിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണ് ഇതെന്നുമായിരുന്നു എതിരാളികളുടെ വാദം.എന്നാൽ ആരോപണങ്ങൾ നിഷേധിച്ച്  ശശി തരൂർ രംഗത്തെത്തിയിരുന്നു. സ്‌ക്വീമിഷ്‌ലി എന്ന വാക്കിന്റെ അർത്ഥം ഓക്കാനം എന്നല്ലെന്നും സത്യസന്ധമായി എന്നാണ് ആ വാക്കിന്റെ അർത്ഥമെന്നുമാണ് തരൂർ പറഞ്ഞത്.

തന്റെ ഇംഗ്ലീഷ് മനസിലാക്കാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ശശി തരൂർ വിശദീകരിച്ചിരുന്നു. തനിക്കെതിരെ നുണപ്രചാരണമാണ് നടക്കുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും ശശി തരൂർ പറഞ്ഞു. താൻ സ്വയം പരിഹസിച്ചെഴുതിയ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു.തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ തരൂരിനെതിരെ എതിർസ്ഥാനാർത്ഥികൾ ഈ വിഷയം ഉയർത്തിപ്പിടിക്കുന്ന സാഹചര്യത്തിലാണ് മീൻ കയ്യിലെടുത്തുള്ള ഫോട്ടോകളുമായി തരൂർ രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here