ലോക ഇഡലി ദിനത്തോടനുബന്ധിച്ച് 40 വ്യത്യസ്ത തരം ഇഡലികൾ തയാറാക്കി ഇഡലി ഉത്സവം

ലോക ഇഡലി ദിനത്തോടനുബന്ധിച്ച് 40 വ്യത്യസ്ത തരം ഇഡലികൾ തയാറാക്കി അബുദാബി മദീന സൈദ് ഷോപ്പിംഗ് മാളിൽ നടന്ന ഇഡലി ഉത്സവം ശ്രദ്ധേയമായി.
അബുദാബി മദീന സെയ്ദ് ഷോപ്പിംഗ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് മലയാളിയുടെ ഇഷ്ട വിഭവമായ ഇഡലി താരമായത്. ലോക ഇഢലിദിനത്തോടനുബന്ധിച്ചു 40 തരത്തിൽ വ്യത്യസ്തമായ നിറത്തിലും രുചിയിലും തയാറാക്കിയ ഇഡലി ഉപഭോക്താക്കളിൽ ഏറെ കൗതുകമുണർത്തി. ഇഡ്ഡലിക്കുപുറമെ പത്തോളം തരത്തിലുള്ള ചട്നിയും ചേർന്നപ്പോൾ ഇഡ്ഡലി കഴിക്കാൻ ആളുകൾ തിരക്കുകൂട്ടി.
ഇഡ്ഡലിക്കും ചട്ണിക്കും നിറവും രുചിയും നൽകാൻ മാങ്ങ, ഇഞ്ചി, ചക്ക, കാരറ്റ്, ബീറ്റ് റൂട്ട്, ചീര, തേങ്ങ, അവക്കാഡോ തുടങ്ങി പഴങ്ങളും പച്ചക്കറികളും ചേർതാണ് തയാറാക്കിയത്.സ്പിനാച് ഇഡലി, അനാർ, പൈനാപ്പിൾ, ഹെർബൽ, മഷ്റൂം, റവ, മിക്സഡ്, ഇഡലി മഞ്ചൂരാൻ, തുടങ്ങി രസകരമായ പേരുകളിലാണ് ഇഡലി തയാറാക്കിയത്.രാവിലെ പത്തുമണിയോടെ ആരംഭിച്ച ഇഡലി ഉത്സവം രാത്രി പത്തുമണി വരെ തുടർന്നു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here