ജിദ്ദയില്‍ യുപി, ഗോവ ദിനം ആചരിച്ചു

ജിദ്ദയില്‍ യു.പി, ഗോവ ദിനം ആചരിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ ഉദ്ഘാടനം ചെയ്തു. നൂറുക്കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശ് ഗോവ എന്നീ സംസ്ഥാനങ്ങളിലെ ടൂറിസം സാധ്യതകളും നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തുന്നത്തിനായിരുന്നു യു.പി ഗോവ ദിനം ആചരിച്ചത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചു സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് ആണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ ഉത്ഘാടനം ചെയ്തു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

Read Also : രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും സ്വാഗതം ചെയ്തത് ഗള്‍ഫ് മലയാളികള്‍

യു.പി, ഗോവ സംസ്ഥാനങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററികളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top