സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞു

സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞതായി റിപ്പോർട്ട്. സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസം ഇരുപത്തിയഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ ഫെബ്രുവരിയിൽ സൗദിയിലെ വിദേശികൾ നാട്ടിലേക്കയച്ചത് 9.65 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ ട്രാൻസ്ഫറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരുപത്തിയഞ്ച് ശതമാനം കുറവാണ്. 12.8 ബില്യൺ റിയാൽ ആയിരുന്നു 2018 ഫെബ്രുവരിയിലെ ട്രാൻസ്ഫർ.
സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ ജനുവരിയിൽ വിദേശികൾ പതിനൊന്നു ബില്യൺ റിയാലിൽ കൂടുതൽ നാട്ടിലേക്ക് അയച്ചിരുന്നു. ഒരുമാസം കൊണ്ട് 1.4 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. രാജ്യത്ത് വിദേശ തൊഴിലാളികളുടെ സാന്നിധ്യം കുറഞ്ഞു വരികയാണെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here