സിനിമ ടിക്കറ്റിന് അധിക നികുതി ചുമത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

സിനിമാ ടിക്കറ്റിന് അധിക നികുതി ചുമത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഫിലിം ചേംബറിന്റെ ഹർജിയിലാണ് നടപടി. ജിഎസ്ടിക്ക് പുറമേ 10 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ ബജറ്റിലാണ് സിനിമാ ടിക്കറ്റിന് 10 ശതമാനം അധിക നികുതി പ്രഖ്യാപിച്ചത്.
അധിക നികുതി സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിനിമാ മേഖലയിലെ വിവിധ സംഘടനകൾ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ബജറ്റിലെ നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമാ രംഗത്തുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here