50 ശതമാനം വിവിപാറ്റ് എണ്ണുന്നത് എതിർത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ് മൂലം; പ്രതിപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി

vvpat

വിവിപാറ്റ് രസീതുകൾ സംബന്ധിച്ച ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സത്യവാങ്മൂലത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ പ്രതിപക്ഷകക്ഷികളോട് സുപ്രീംകോടതി.

21 പ്രതിപക്ഷകക്ഷി നേതാക്കളോടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനുശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ ഹർജിയിലെ ആവശ്യം.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്

എന്നാൽ 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുന്നതിൽ എതിർപ്പുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top