മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ വീണ്ടും എതിർത്ത് ചൈന

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ പുതിയ പ്രമേയത്തെ വീണ്ടും എതിർത്ത് ചൈന . മസൂദ് അസറിനെതിരായ പ്രമേയം തെറ്റായ സന്ദേശം നൽകുമെന്ന് ചൈനിസ് വിദേശകാര്യവക്താവ് ജെങ് ഷുവാങ് പറഞ്ഞു. അമേരിക്കയുടെ ശ്രമം വിഷയത്തെ വഷളാക്കുമെന്നും ചൈന വിമർശിച്ചു. സുരക്ഷാ സമിതിയിലെ ചട്ടങ്ങൾ ലംഘിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് ചൈനയുടെ നിലപാട്.
ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസറിന് സംരക്ഷണത്തിന്റെ വൻ മതിൽ തിർക്കുകയാണ് വീണ്ടും ചൈന. സുരക്ഷാ സമിതിയിൽ അമേരിയ്ക്ക കൊണ്ടുവരുന്ന പ്രമേയത്തെ വീണ്ടും എതിർക്കും എന്ന് ചൈന വ്യക്തമാക്കി. അമേരിയ്ക്കയും ബ്രിട്ടനും ഫ്രാൻസും ചേർന്ന് കഴിഞ്ഞ മാസം അവതരിപ്പിച്ച പ്രമേയത്തെ സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് എതിർത്തതെങ്കിൽ ഇത്തവണ നേരിട്ടാണ് മസൂദ് അനുകൂല നിലപാട് ചൈന സ്വീകരിയ്ക്കുന്നത്. മസൂദിനിതിരായ അമെരിയ്ക്കൻ പ്രമേയം തെറ്റായ സന്ദേശം നൽകും എന്ന് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ബീജിങ്ങിൽ വ്യക്തമാക്കി. അമേരിയ്ക്ക പരിശോധനയ്ക്ക് നൽകിയ മസൂദ് അസറിനെതിരായ പുതിയ പ്രമേയത്തെയും ചൈന തള്ളി. വിഷയത്തിൽ സുരക്ഷാ സമിതിയിലെ ചട്ടങ്ങൾ ലംഘിയ്ക്കാനാണ് അമേരിയ്ക്ക ശ്രമിയ്ക്കുന്നതെന്നാണ് ചൈനയുടെ കുറ്റപ്പെടുത്തൽ. വിഷയം വിവിധ രാജ്യങ്ങളും ആയ് ചൈന ചർച്ച ചെയ്ത് വരികയാണ്. എല്ലാ കക്ഷികളുടെയും വികാരങ്ങളെ മാനിയ്ക്കുന്ന പരിഹാരം ഉണ്ടാക്കാൻ സാധിയ്ക്കും എന്നാണ് ചൈന പ്രതിക്ഷിയ്ക്കുന്നതെന്നും ചൈനിസ് വിദേശകാര്യ വക്താവ് പറഞ്ഞു. അതേസമയം അമേരിയ്ക്കയുടെ നീക്കങ്ങൾ ഇന്ത്യയിലെ ഭരണ കക്ഷിയെ തിരഞ്ഞെടുപ്പിൽ സഹായിയ്ക്കാനാണോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുന്നില്ലെന്നും ചൈന അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here