വോട്ട് ‘പിടിക്കാൻ’ നെല്ല് കൊയ്ത് ബിജെപി സ്ഥാനാർത്ഥി ഹേമ മാലിനി; വീഡിയോ

മഥുര ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ ഹേമ മാലിനി നെല്ല് കൊയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മണ്ഡലത്തിലെ പ്രചരണത്തിന്റെ ഭാഗമായായിരുന്നു ഹേമാമാലിനിയുടെ നെല്ല് കൊയ്യൽ.
‘ഗോവർധൻക്ഷേത്രത്തിൽ നിന്നാണ് എന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പാടത്ത് പണിയെടുക്കുന്ന ചില സ്ത്രീകളെ കാണാനും അവരോടൊപ്പം ജോലിചെയ്യാനും അവസരം ലഭിച്ചു. എന്റെ ആദ്യദിന പ്രചാരണത്തിന്റെ ചില ചിത്രങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു’. ഇങ്ങനെ പറഞ്ഞാണ് ചിത്രങ്ങൾ ഹേമമാലിനി പങ്കുവച്ചത്.
Read Also : ഉള്ളി വിൽപ്പന, കരിക്ക് വെട്ടൽ; മൻസൂർ അലി ഖാന്റെ വോട്ട് ‘ചോദിക്കൽ’ വീഡിയോ വൈറൽ
ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഏറെ വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ബിജെപി നേതാവിന്റേത് തരംതാണ നാടകമായിപ്പോയെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ചിലർ പറഞ്ഞത് താരത്തിന്റെ പ്രവർത്തി അൽപം കടന്നുപോയി എന്നാണ്. ഫോട്ടോഷൂട്ടിന് തെരഞ്ഞെടുത്ത സ്ഥലം കൊള്ളാമെന്നും ചിലർ കമന്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here