Advertisement

പ്രിയങ്ക ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് കബളിപ്പിക്കുകയാണെന്ന് പി എസ് ശ്രീധരന്‍പിള്ള; വിവാദം

April 2, 2019
1 minute Read

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും വിവാദത്തില്‍. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കണ്ണൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം. കണ്ണൂരില്‍ തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിടെയാണ് ശ്രീധരന്‍ പിള്ള പ്രിയങ്കയെ അധിക്ഷേപിച്ചത്.

Read more: രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും വയനാടെത്തും

പ്രിയങ്കയ്ക്ക് 48 വയസുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമര്‍ശിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top