‘ബിജെപിയുടെ നിലപാടുകളോട് വിയോജിക്കന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്താനാകില്ല’; ബിജെപി നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി എൽകെ അദ്വാനി

ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് എല്‍കെ അദ്വാനി. രാഷ്ട്രീയ എതിരാളികളെ ബിജെപി ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ലെന്നും, ബിജെപിയുടെ നിലപാടുകളോട് വിയോജിക്കന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്താനാകില്ലെന്നും എല്‍ കെ അദ്വാനി വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു ശേഷം ഇതാദ്യമായാണ് അദ്വാനിയുടെ പ്രതികരണം. എന്നാൽ ബിജെപിയുടെ അന്തസത്തയാണ് അദ്വാനി വ്യക്തമാക്കിയതെന്ന് നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.
ബി ജെ പി പാർട്ടി സ്ഥാപക നേതാക്കളിലൊരാളും വാജ്പേയ് സർക്കാരില്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍ കെ അധ്വാനിയാണ് ബി ജെ പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈവിധ്യങ്ങളെ ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്ന് എല്‍ കെ അദ്വാനി പാർട്ടി സ്ഥാപക ദിനത്തില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറുയുന്നു.
Read Also : വോട്ട് ചോദിക്കാനെത്തിയ ബിജെപി എംഎൽഎയെ ജനം തുരത്തിയോടിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം [24 Fact Check]
ലോക്സഭ തിരഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു ശേഷം ഇതാദ്യനായാണ് അദ്വാനി പരസ്യമായി പ്രതികരിക്കുന്നത്. എല്‍ കെ അദ്വാനി തുടർച്ചയായി ആറു വട്ടം മത്സരിച്ച് വിജയിച്ച ഗാന്ധി നഗർ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുന്നത് പാർട്ടി അധ്യക്ഷന്‍ അമിത് ഷായാണ്. ലോക്സഭ സീറ്റ് നല്‍കാത്തത് എല്‍ കെ അദ്വാനിയെ രാഷ്ട്രീയ വനവാസത്തിലേക്കയക്കാനുള്ള നിലവിലെ നേതൃത്വത്തിന്‍റെ അജണ്ടയാണെന്ന് രാഷ്ട്രിയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. ഗാന്ധി നഗർ മണ്ഡലത്തിലെ ഒരു പ്രചരണ പരിപാടികളിലും അദ്വാനി പങ്കെടുത്താത്തത് നേതൃത്വത്തോടുള്ള വിയോജിപ്പ് മൂലമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here