Advertisement

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഡല്‍ഹി ഓഫീസ് തല്‍ക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി

April 5, 2019
Google News 0 minutes Read

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഡല്‍ഹി ഓഫീസ് തല്‍ക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.

നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിക്കുന്ന ദ അസോസിയേറ്റഡ് ജേണല്‍സിന്റെ ഹര്‍ജി പരിഗണിച്ചാണ് ഓഫീസ് ഒഴിയാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഓഫീസ് ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2018 ഡിസംബര്‍ 21 നാണ് ഡല്‍ഹി ഹൈക്കോടതി ഓഫീസ് ഒഴിയുന്നതിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here