പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കും

പാക്ക് ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാക്കിസ്ഥാൻ മോചിപ്പിക്കും. ഏപ്രിൽ 8 മുതൽ നാലു തവണയായി  360 തടവുകാരെ വിട്ടയക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ്  തടവുകാരെ മോചിപ്പിക്കാൻ പാക്കിസ്ഥാൻ തീരുമാനമെടുത്തത്. ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ വിട്ടയക്കണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മോചനമെന്ന് പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചു. വിട്ടയക്കുന്ന 360 പേരിൽ 355 പേരും മത്സ്യ തൊഴിലാളികളാണ്. ഏപ്പിൽ 8, 15, 22, 29 എന്നീ തിയതികളിൽ നാലു തവണയായിട്ടാണ് ഇവരെ മോചിപ്പിക്കുക. ശിക്ഷാ കാലാവധി പൂർത്തിയായ 400 തടവുകാരെ മോചിപ്പിക്കണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

മത്സ്യബന്ധനത്തിനിടെ അതിർത്തി കടക്കുന്ന തൊഴിലാളികളെ ഇരുരാജ്യങ്ങളും തടവിൽ പാർപ്പിക്കുന്നത് പതിവാണ്. ഇന്ത്യയുടെ 537 പേരും പാക്കിസ്ഥാന്റെ 347 പേരും ഇരു രാജ്യങ്ങളിലുമായി തടവിലാണ്. ഇന്ത്യയിൽ തടവ് ശിക്ഷ അനുഭവിക്കുന്ന 347 തടവുകാരെ വിട്ടയക്കാൻ തയ്യാറാകണമെന്ന് പാക്കിസ്ഥാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top