മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാകിസ്ഥാൻ പുതിയ താൽക്കാലിക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാൻ പുതിയ താൽക്കാലിക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം പ്രഖ്യാപനം നടത്തിയത്. പേസര്‍ വഹാബ് റിയാസ്, ഉമര്‍ അക്മല്‍, അഹമ്മദ് ഷെഹ്‌സാദ് എന്നിവരെ ഒഴിവാക്കിയാണ് മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
എന്നാൽ നിലവിലുളള ടീമിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകാൻ അവസാന ഫിറ്റ്‌നസ് ടെസ്റ്റ് കൂടി കളിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 23 താരങ്ങള്‍ക്കും ഏപ്രില്‍ 15, 16 തീയതികളിലായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആദ്യ ഘട്ട ഫിറ്റ്‌നസ് ടെസ്റ്റ് നടക്കും.
സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, ഹസന്‍ അലി, മുഹമ്മദ് ഹഫീസ്, ഇമാമുല്‍ ഹഖ്, ആബിദ് അലി, ഷുഐബ് മാലിക്, ആസിഫ് അലി, , ഫഹീം അഷ്‌റഫ്, ഹാരിസ് സുഹൈല്‍, ഇമാദ് വാസിം, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹസ്‌നയിന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ എന്നിവരടങ്ങുന്നതാണ് പുതിയ ടീം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here