പി എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ല : സുപ്രീംകോടതി

പി എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് പിഎം നരേന്ദ്ര മോദി. ചിത്രം ഇപ്പോൾ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി വിഷയം ഇന്ന് കോടതിയുടെ മുൻപാകെ മെൻഷൻ ചെയ്യുകയായിരുന്നു ഹർജിക്കാർ ഈ മാസം 12 നാണ് സിനിമയുടെ റിലീസിംഗ് തീരുമാനിച്ചിരിക്കുന്നത്.
ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.
സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി.
ഏപ്രിൽ 5ന് ചിത്രം പുറത്തിറങ്ങും. വിവേക് ഒബ്രോയ്ക്ക് പുറമെ, സുരേഷ് ഒബ്രോയ്, ബർഖ സെൻഗുപ്ത, പ്രശാന്ത് നാരായണൻ, ദർശൻ കുമാർ, ബൊമൻ ഇറാനി, സറീന വഹാബ്, മനോജ് ജോഷി, അഞ്ജൻ ശ്രീവാസ്തവ, കരൺ പട്ടേൽ, അക്ഷത് ആർ സുജ്‌ല എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here