സൂക്ഷ്മ പരിശോധന പൂർത്തിയായി; മുന്നണി സ്ഥാനാർത്ഥികളുടെയെല്ലാം പത്രികകൾ അംഗീകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ മുന്നണികളിലെ എല്ലാ സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചിട്ടുണ്ട്. ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വിവരങ്ങൾ പൂർണമായി പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ബിജെപി പരാതിപ്പെട്ടെങ്കിലും പത്രിക അംഗീകരിച്ചു. 23 പത്രികകൾ നൽകിയ ആറ്റിങ്ങലിൽ സൂക്ഷ്മ പരിശോധനക്ക് ശേഷം 21 പത്രികകളാണ് അംഗീകരിച്ചത്.സിപിഎമ്മിന്റെയും ബിജെപിയുടേയും ഡമ്മി സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയത്.
Read Also; എറണാകുളം മണ്ഡലത്തില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത
തിരുവനന്തപുരത്ത് 18 പത്രികകളും തൃശൂരിൽ ഒമ്പത് പത്രികകളും അംഗീകരിച്ചു. ആലപ്പുഴയിൽ പന്ത്രണ്ടും മാവേലിക്കരയിൽ പത്തും പത്രികകളാണ് സാധുവായുള്ളത്. കാസർകോട് 9 പത്രികകൾ അംഗീകരിച്ചു. പത്തനം തിട്ടയിൽ ഒരു സ്വതന്ത്രന്റെ പത്രിക തളളി. ചാലക്കുടിയിൽ 13 പത്രികകൾ സാധുവായി.
എറണാകുളത്ത് 14 പത്രികകൾ അംഗീകരിച്ചപ്പോൾ ഒരു പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാർത്ഥി സജീവന്റെ പത്രികയാണ് തള്ളിയത്. കേസുകളുടെ വിശദാംശമില്ലെന്ന് ചൂണ്ടിക്കാട്ടിയതിനാൽ എറണാകുളത്തെ സ്ഥാനാർത്ഥി സരിത എസ് നായരുടെ പത്രികയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം നാളത്തേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here