Advertisement

ഒളിക്യാമറ ഒാപ്പറേഷനിൽ എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി

April 6, 2019
0 minutes Read

ഒളിക്യാമറ ഒാപ്പറേഷനിൽ എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി. അഞ്ചു കോടി രൂപ കോഴ കൈപ്പറ്റാന്‍ സന്നദ്ധത അറിയിക്കുന്ന വീഡിയോയിലെ ശബ്ദം ഡബ്ബ് ചെയ്തല്ല എന്നാണ് ചാനൽ എഡിറ്റർ വിനോദ് കാപ്രി ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

വീഡിയോ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കാന്‍ ഒരുക്കമാണെന്നും ടിവി9 ഭാരത് വര്‍ഷ് ചാനല്‍ അറിയിച്ചു. അഞ്ചു കോടി രൂപ കോഴ കൈപ്പറ്റാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ സന്നദ്ധ പ്രകടിപ്പിക്കുന്ന വീഡിയോചാനൽ പുറത്തു വിട്ടതോടെ സംഭവം വലിയ വിവാദത്തിന് വഴിവെയ്ക്കുകയായിരുന്നു. എന്നാൽ ശബ്ദം ഡബ്ബ് ചെയ്തതാണെന്നായിരുന്നു എംകെ രാഘവന്റെ വാദം.

തന്റെ ശബ്ദം ഡബ്ബ് ചെയ്തു ചേര്‍ത്തതാണെന്ന എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും  അദ്ദേഹത്തിന്റെ ദൃശ്യങ്ങളും ശബ്ദങ്ങളും തന്നെയാണ് സംപ്രേഷണം ചെയ്തതാണെന്ന് ചാനൽ സിഇഒ യുടെ വെളിപ്പെടുത്തൽ.

ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറാന്‍ തയ്യാറാണെന്നും വിനോദ് കാപ്രി അറിയിച്ചു. തിരഞ്ഞെടുപ്പ് കാലയളവിലെ അഴിമതിയും കള്ളപ്പണ ഉപയോഗവും പുറത്ത് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതെന്നും ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്നും ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി പറഞ്ഞതായി ഒരു പ്രമുഖ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top