Advertisement

വയനാട്ടിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ

April 6, 2019
1 minute Read

വയനാട്ടിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് കെപിസിസി പ്രസിഡൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മത്സരം രാഹുലും മോദിയും തമ്മിലാണ്. രാഹുലിനെതിരായി സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ പോലും ബിജെപിക്കായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

1952 മുതൽ ഇന്നുവരെയുള്ള ലോകസഭ കണ്ട ഏറ്റവും ദുർബല പാർട്ടിയാണ് സിപിഎം. ദേശീയ തലത്തിൽ സിപിഎമിന് പ്രസക്തിയില്ല. രാഹുൽ ഒരിക്കൽ കൂടി വയനാട്ടിലെത്തും’ പ്രിയങ്കയും സോണിയാ ഗാന്ധിയും മണ്ഡലത്തിലെത്തും. ഈ മാസം 16 , 17 തിയ്യതികളിൽ രാഹുൽ കേരളത്തിലുണ്ടാകുമെന്നും മുല്ലപ്പള്ളി.
ഇടതുപക്ഷ നിലപാട് ബിജെപിയെ പരോക്ഷമായി സഹായിക്കുന്നു.

Read Alsoബൈബിളിൽ പോലും ഇത്തരം പരിവർത്തനം കണ്ടിട്ടില്ല, പാവം എന്റെ വടക്കൻ; മുല്ലപ്പള്ളി രാമചന്ദ്രൻ

രാജ്യത്ത് ആദ്യമായി കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതിലൂടെ കോൺഗ്രസ് കർഷകർക്കൊപ്പമാണെന്ന് തെളിയിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top