തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

തിരുവല്ല കെ​എ​സ്ആ​ർ​ടി​സി ബസ് ​സ്റ്റാ​ൻ​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബസ് സ്റ്റാൻഡിൻ്റെ അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്.

കെട്ടിടത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃ​ത​ദേ​ഹ​ത്തി​ന് ഏകദേശം ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തിയിട്ടുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top