Advertisement

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ ശാലു കൊല്ലപ്പെട്ട സംഭവം; ഒരാള്‍ പിടിയില്‍

April 6, 2019
Google News 1 minute Read

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ പൊലിസ് പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശിയെ നടക്കാവ് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നുമാണ് പിടികൂടിയത്.

കോഴിക്കോട് നേരത്തെ പിടിച്ച് പറി കേസ്സില്‍ പ്രതിയായ സാമ്പിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. ശാലുവിന്റെ മരണ വിവരം മാധ്യമങ്ങളുടെ അറിഞ്ഞ യുവാവ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. പഴനിയില്‍വെച്ചാണ് ഇയാളെ നടക്കാവ് പൊലീസ് പിടികൂടിയത്. എന്നാല്‍ നിലവില്‍ സാമ്പിര്‍ കുറ്റക്കാരനല്ല എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Read more:ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണം; കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചെന്ന് പ്രാഥമിക നിഗമനം

സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മരണം നടന്ന ആദ്യ ദിവസം തന്നെ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. അതേസമയം ഇരുട്ടിന്റെ മറവില്‍ ട്രാന്‍സ്‌ജെന്റര്‍ മറ്റൊരാളുടെ കൂടെ നടന്ന് പോകുന്ന ദൃശ്യങ്ങള്‍ കൂടി പൊലീസിന്റെ കയ്യില്‍ ഉണ്ട് ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി ശാലുവിനെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് പുറകവശത്തെ യുകെഎസ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here